സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനും ബസിൽ യാത്ര ചെയ്യും

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനും ബസിൽ യാത്ര ചെയ്യും

  • വനിതാ മന്ത്രിമാരും ബസിൽ യാത്ര ചെയ്യും.

തിരുവനന്തപുരം:കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനും ബസിൽ യാത്ര ചെയ്യും. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുക. വനിതാ മന്ത്രിമാരും ബസിൽ യാത്ര ചെയ്യും. ഓർഡിനറി ബസുകളിലാണ് ആദ്യഘട്ടത്തിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര തീരുമാനിച്ചിട്ടുള്ളത്.

സൗജന്യയാത്ര ലഭ്യമാകുന്ന ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കാനും നിലവിൽബസുകളുടെ ഡോറുകളിലാകും സ്റ്റിക്കർ പതിക്കുക. ഇതിലൂടെ സൗജന്യയാത്ര ഉള്ളത് ജനങ്ങൾക്ക് അറിയാൻ സാധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഇന്ദിരാ ഗ്യാരന്റി എന്ന പേരിൽ യുഡിഎഫ് മുന്നോട്ട് വെച്ച അഞ്ചിന ഗ്യാരന്റികളിൽ ഒന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )