
സ്പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു
- സർവീസ് വൈകുന്നതിൽ പ്രതിഷേധിച്ച് നിരവധി പേർ യാത്ര റദ്ദാക്കി മടങ്ങി
കൊച്ചി: സ്പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ 11.45ന് പുറപ്പെടേണ്ട കൊച്ചി-ഫുജൈറ വിമാനം വൈകി. സർവീസ് വൈകുന്നതിൽ പ്രതിഷേധിച്ച് നിരവധി പേർ യാത്ര റദ്ദാക്കി മടങ്ങി. 50ഓളം പേരാണ് വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്. 189 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിമാനമാണ് ഇത്. എന്നാൽ 50 പേർ മാത്രമേ വിമാനത്താവളത്തിൽ എത്തിയിരുന്നുള്ളു.

വിമാനം എപ്പോൾ പുറപ്പെടുമെന്ന് ഇപ്പോഴും വ്യക്തമല്ല. നേരത്തെ നെടുമ്പാശ്ശേരി എയർപോർട്ട് കമ്പനിയായ സിയാൽ വിമാന സർവീസ് സംബന്ധിച്ച് ഒരു അറിയിപ്പ് നൽകിയിരുന്നു.
CATEGORIES News
