
സ്വർണവില കുറഞ്ഞു
- 1,13,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
കൊച്ചി: രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപ വർധിച്ച സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 680 രൂപയാണ് കുറഞ്ഞത്. 1,13,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 14,205 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ആഗോള സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ഉയർന്നതിനെ തുടർന്ന് അമേരിക്കയിൽ ബോണ്ട് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം വർധിച്ചിട്ടുണ്ട്.

എണ്ണവില വർധിച്ചത് അമേരിക്കയിൽ വിലക്കയറ്റ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇത് സമീപഭാവിയിൽ തന്നെ പലിശനിരക്ക് കൂട്ടാൻ അമേരിക്കൻ കേന്ദ്രബാങ്കിനെ പ്രേരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പലിശനിരക്ക് കൂട്ടുന്നത് സ്വർണത്തിന്റെ ആകർഷണം കുറയാൻ ഇടയാക്കും. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്
CATEGORIES News
