
സൗജന്യ കിഡ്നി രോഗനിർണ്ണയ ക്യാമ്പ് നാളെ
- താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ് ഉദ്ഘാടനം ചെയ്യും
കൊയിലാണ്ടി: കോഴിക്കോട് സി.എച്ച് സെൻ്ററും കൊയിലാണ്ടി സി.എച്ച് സെൻ്ററും സംയുക്തമായി സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും ഒക്ടോംബർ 5 ന് രാവിലെ 9 മണിക്ക് ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് ബാഫഖി തങ്ങൾ സ്മാരക മദ്രസ ഗ്രൗണ്ടിൽ വെച്ച് നടക്കും. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ് ഉദ്ഘാടനം ചെയ്യും. സീനിയർ ഡോക്ടർമാരെ പരിപാടിയിൽ ആദരിക്കും.
5 ന് വൈകിട്ട് വളണ്ടിയർ മീറ്റും 7 ന് വൈകിട്ട് 4 മണിക്ക് ന്യായവില സി.എച്ച് മെഡിക്കൽസ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായ ചെയർ പേർസൺ സുധകിഴക്കേപ്പാട്ട് പങ്കെടുക്കും.