സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ വിപണിയിലേക്ക്

സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ വിപണിയിലേക്ക്

  • അരലിറ്ററിന് 400 രൂപ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യബ്രാന്റായ ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തുന്നു. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറിയിലാണ് ഈ മദ്യം ഉൽപാദിപ്പിക്കുന്നത്. അരലിറ്റർ കുപ്പികളിലായാണ് മിന്നൽ മാജിക് വിപണിയിലെത്തുന്നത്. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും വില. ബെവ്കോ ഔട്ടലെറ്റുകൾ വഴിയാണ് മദ്യം വിതരണം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ ഇത് ഔട്ട്ലറ്റ്ലെറ്റുകളിൽ ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല.

മലബാർ ഡിസ്റ്റിലറിയിൽ പ്രതിദിനം 900 കെയ്സ് മദ്യം ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യം മറ്റ് പല പേരുകളും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവിൽ ‘മിന്നൽ മാജിക്’ എന്ന പേര് ഉറപ്പിക്കുകയായിരുന്നു. കുറഞ്ഞ നിരക്കിൽ മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പുതിയ ബ്രാൻഡ് വിപണിയിലിറക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )