
ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്
- പുരസ്കാരം മകരവിളക്ക് ദിനത്തിൽ നൽകും
തിരുവനന്തപുരം:ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നിരവധി അയ്യപ്പ ഭക്തിഗാനങ്ങൾ കൈതപ്രം രചിച്ചിട്ടുണ്ട്.

പുരസ്കാരം മകരവിളക്ക് ദിനത്തിൽ നൽകും . കഴിഞ്ഞവർഷം തമിഴ് പിന്നണി ഗായകൻ പി. കെ വീരമണി ദാസനായിരുന്നു പുരസ്‌കാരം. 2012ലാണ് സംസ്ഥാന സർക്കാർ ഹരിവരാസനം അവാർഡ് ഏർപ്പെടുത്തിയത്.
CATEGORIES News