ഹിൽ ബസാർ ഭജനമഠംത്തിന്റെ നേതൃത്വത്തിൽ നവരാത്രി ആഘോഷിച്ചു

ഹിൽ ബസാർ ഭജനമഠംത്തിന്റെ നേതൃത്വത്തിൽ നവരാത്രി ആഘോഷിച്ചു

  • നവരാത്രി ആഘോഷം എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണത്തോടെ തുടക്കം കുറിച്ചു

മൂടാടി : ഹിൽബസാർ ഭജനമഠം നവരാത്രി ആഘോഷിച്ചു. ഒക്ടോബർ 3 മുതൽ 13 വരെ നീണ്ടുനിന്ന നവരാത്രി ആഘോഷം എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണത്തോടെ തുടക്കം കുറിച്ചു. എല്ലാദിവസവും കലാപരിപാടികളും അരങ്ങേറി. 13 രാവിലെ ഗ്രന്ഥം എടുക്കുകയും മാധവൻ നമ്പൂതിരി കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കുകയും ചെയ്തു. ഭജന മഠം പ്രസിഡണ്ട് സി രാജൻ, വേലായുധൻ കെട്ടി രാധാകൃഷ്ണൻ കിഴക്കയിൽ, ഷൈബു യു വി, ശിവദാസൻ സി പി, രാമചന്ദ്രൻ, ശ്രീനി എ കെ സന്തോഷ് യു വി, നാരായണൻ പൗർണമി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )