
ഹെലൻ കെല്ലർ അനുസ്മരണത്തോടനുബന്ധിച്ച് പ്രബന്ധരചനാ മത്സരം
- കാഴ്ച പരിമിതി നേരിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മത്സരം
ഹെലൻ കെല്ലർ അനുസ്മരണത്തോടനുബന്ധിച്ച്, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് വിദ്യാർത്ഥി ഫോറം, കാഴ്ച പരിമിതി നേരിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു രചനാ മത്സരം സംഘടിപ്പിക്കുന്നു. ലോകത്തിനാകെ പ്രചോദനാത്മകമായ തന്റെ ജീവിതത്തിൽ പരിമിതികളെ അതിജീവിച്ച്, നിരവധി രാജ്യങ്ങൾ സന്ദർശിച്ച് ലോകത്തിനു തന്നെ മാതൃകയായ ഹെലൻ കെല്ലറുടെ 145-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കെ.എഫ്.ബി. വിദ്യാർത്ഥി ഫോറം രചനാ മത്സരം സംഘടിപ്പിക്കുന്നത്.
മത്സരവിഷയം: കാഴ്ച പരിമിതർ യാത്രകളിൽ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും.
അയക്കേണ്ട വിധം :
മൊബൈലിലോ മറ്റോ ടൈപ്പ് ചെയ്ത രചനകളാണെങ്കിൽ താഴെ നൽകുന്ന നമ്പറുകളിൽ ഒന്നിൽ അയക്കുക.
എഴുതുന്നതിനായി കാഴ്ചയുള്ളവരുടെ സഹായം തേടുകയാണെങ്കിൽ രചനയുടെ വ്യക്തമായ ഫോട്ടോ താഴെ നൽകുന്ന നമ്പറുകളിൽ ഒന്നിൽ അയക്കുക.
രചനകൾ അയക്കേണ്ട നമ്പറുകൾ
• സാബിർ, : 9747859662
• അജ്മൽ, : 9961158761
ബ്രെയിൽ ലിപിയാണ് എഴുതാനായി തിരഞ്ഞെടുക്കുന്നതെങ്കിൽ താഴെ നൽകുന്ന അഡ്രസ്സിൽ തപാൽ വഴി പോസ്റ്റ് ചെയ്യുക.
വിലാസം,
Noushif N
Thalappil house tharayil thennala p.o Malappuram Kerala
Pin: 676508
Mobile no: 9656882879
ജൂലായ് 5 ന് ലഭിക്കത്തക്ക വിധം രചനകൾ അയക്കണം.
വിദ്യാർത്ഥികളുടെ പേര്, പഠിക്കുന്ന ക്ലാസ്സ് എന്നിവ മുകളിൽ നൽകിയ നമ്പറുകളിൽ ഒന്നിൽ വിളിച്ചോ, മെസ്സേജയച്ചോ രജിസ്റ്റർ ചെയ്യേണ്ടതാണ്. ക്യാഷ് പ്രൈസാണ് മത്സരത്തിലെ വിജയികൾക്ക് നൽകുക.