കിടപ്പ് രോഗികൾക്കായുള്ള ഹോം കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു

കിടപ്പ് രോഗികൾക്കായുള്ള ഹോം കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു

  • ഉദ്ഘാടനം സി.പി ഐ എം പയ്യോളി ഏരിയാ കമ്മിറ്റി സെക്രട്ടറി ഷിബു ഉദ്ഘാടനം ചെയ്തു

മൂടാടി:സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ മൂടാടി മേഖലാ കമ്മിറ്റി കിടപ്പ് രോഗികൾക്കായുള്ള ഹോം കെയർ പദ്ധതിയുടെ ഉദ്ഘാടനം സി.പി ഐ എം പയ്യോളി ഏരിയാ കമ്മിറ്റി സെക്രട്ടറി ഷിബു ഉദ്ഘാടനം ചെയ്തു.

മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ. സത്യൻ, വിജയരാഘവൻ മാസ്റ്റർ, അഖില എന്നിവർ സംസാരിച്ചു. സുരക്ഷയുടെ മേഖലാ കൺവീനർ കെ. കെ ശശി സ്വാഗതവും, ട്രഷറർ കെ.എം കുമാരൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )