അക്ഷര ലോകത്തേക്ക് രക്ഷിതാക്കളുടെ കൈപിടിച്ചെത്തി കൊച്ചുകുട്ടികൾ

അക്ഷര ലോകത്തേക്ക് രക്ഷിതാക്കളുടെ കൈപിടിച്ചെത്തി കൊച്ചുകുട്ടികൾ

  • നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാതല അംഗൻവാടി പ്രവേശനോത്സവം പതിനഞ്ചാം വാർഡ് നെല്ലിക്കോട്ട് കുന്നുമ്മൽ അംഗനവാടിയിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മനസിക വളര്‍ച്ചക്കും ആരോഗ്യത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠന പ്രവര്‍ത്തനങ്ങള്‍, ശിശുസൗഹൃദ കരിക്കുലം, പ്രകൃതിയെ അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍, തുടങ്ങി കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ വികാസം അങ്കണവാടികൾ ഉറപ്പാക്കുന്നു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ അധ്യക്ഷത വഹിച്ചു. രേഖ വി കെ, എം വി ബാലൻ, വേണുഗോപാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
അംഗനവാടി ടീച്ചർ സുധ നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )