അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ജനങ്ങളോടുള്ള വെല്ലുവിളി : വി ഡി സതീശൻ

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ജനങ്ങളോടുള്ള വെല്ലുവിളി : വി ഡി സതീശൻ

  • വൈദ്യുതി ബില്ലിനെ പോലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോൾ നിസഹായരായി നോക്കി നിൽക്കുന്നത്

തിരുവനന്തപുരം : കൊടുംചൂടിനിടെ രാത്രികാലങ്ങളിൽ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതൽ സൈബർ പോരാളികൾ വരെ തിരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവർകട്ട് ഇല്ലാത്ത പത്ത് വർഷമെന്ന പെരും നുണ.

വൈദ്യുതി ബില്ലിനെ പോലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോൾ നിസഹായരായി നോക്കി നിൽക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉടൻ പിൻവലിക്കണം. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടർന്നാൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )