
അമിത അളവിൽ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം തുടർച്ചയായി ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചതായി പരാതി
. മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടേതാണ് ഈ കണ്ടെത്തൽ.
മലപ്പുറം: അമിത അളവിൽ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം തുടർച്ചയായി ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചതായി പരാതി. ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിയെ ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടേതാണ് ഈ കണ്ടെത്തൽ.വിദഗ്ധ ചികിത്സയിൽ പെൺകുട്ടി അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു.വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പെൺകുട്ടിക്കുണ്ടായത്. ഓൺലൈനിലൂടെയാണ് കുട്ടി ക്രീം വാങ്ങിയത്. ഒരുവർഷത്തോളമായി ക്രീം ഉപയോഗിക്കു ന്നുണ്ടായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു.ക്ലാസിൽ പോകുമ്പോൾ കാലിന് നീരുവരികയും നടക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു. പഠിച്ചതൊന്നും ഓർമയിൽ നിൽക്കാത്ത സ്ഥിതിയുമുണ്ടായി .സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ വ്യാപകമായി പ്രമോട്ട് ചെയ്യുന്ന ക്രീം തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധിപേർ ഉപയോഗിക്കുന്നു ണ്ടെന്നും എന്നാൽ അവർക്കൊന്നും തന്നെപോലെ പ്രശ്നമില്ലെന്നുമാണ് പെൺകുട്ടി പറയുന്നത്.

കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചതിൽ മെർക്കുറി അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര ലാബിൽ ക്രീംസെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ ലംഘിച്ച്, വലിയ അളവിൽ മെർക്കുറി ക്രീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെ ന്ന് പരിശോധനയിൽ കണ്ടെത്തി. ക്രീം ഉപയോഗിക്കുക വഴി ശരീരത്തിൽ പ്രവേശിക്കുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ നശിപ്പിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. കൃത്യസമയത്ത്
ചികിത്സ ലഭിച്ചില്ലെങ്കിൽ
വൃക്കകളുടെ
പ്രവർത്തനംതന്നെ നിലക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
