ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്ന് താൻ സമൂഹത്തിൽ സംശയ നിഴലിലായെന്ന് മാവിച്ചിക്കണ്ടി വടക്കെപ്പുറത്ത് നൗഷാദ്

ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്ന് താൻ സമൂഹത്തിൽ സംശയ നിഴലിലായെന്ന് മാവിച്ചിക്കണ്ടി വടക്കെപ്പുറത്ത് നൗഷാദ്

റെയ്ഡിൽ ഇ.ഡി ആരോപിച്ചതു പോലെ കുറ്റകരമായ യാതൊരു വസ്തുക്കളും രേഖകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇ.ഡി അസി.ഡയരക്ടർ അഭിജിത്ത് രേഖാമൂലം എഴുതിനൽകിയതായി നൗഷാദ് അറിയിച്ചു

കൊയിലാണ്ടി: സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിനെ തുടർന്ന് താൻ സമൂഹത്തിൽ സംശയ നിഴലിലായെന്ന് മാവിച്ചിക്കണ്ടി വടക്കെപ്പുറത്ത് നൗഷാദ്
കൊയിലാണ്ടിയിൽ വാർത്താ ലേഖകരോട് പറഞ്ഞു. റെയ്ഡിൽ ഇ.ഡി ആരോപിച്ചതു പോലെ കുറ്റകരമായ യാതൊരു വസ്തുക്കളും രേഖകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇ.ഡി അസി.ഡയരക്ടർ അഭിജിത്ത് രേഖാമൂലം എഴുതിനൽകിയതായി നൗഷാദ് അറിയിച്ചു. വെള്ളിയാഴ്ചയാണ് വിദേശ നാണയ വിനിമയ ചട്ടലംഘനം, സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് വിവിധ ജില്ലകളിൽ റെയ്ഡ് നടത്തിയത്. ചെങ്ങോട്ടുകാവിലെ മാടാക്കര വളപ്പിൽ നൗഷാദിന്റെ വീട് അന്വേഷിച്ച് എത്തിയ ഇ.ഡി ഉദ്യോഗസ്ഥർ ആരോപണ വിധേയനായ യഥാർഥ ആളെ കണ്ടെത്തി റെയ്‌ഡ് നടത്തുന്നതിനു പകരം തൻ്റെ വീട്ടിൽ വരികയായിരുന്നുവെന്ന് നൗഷാദ് പറയുന്നു. തനിക്കെതിരെയുള്ള തെളിവ് ചോദിച്ചപ്പോൾ ഒരു പാസ്പോർട്ടിന്റെ ഫോട്ടോയാണ് കാണിച്ചു തന്നത്. എന്നാൽ ആ ഫോട്ടോയിലുള്ള ആൾ താനല്ലെന്നും അതിലെ രക്ഷിതാക്കളുടെ പേര് തന്റെ ഉമ്മയുടെയും ഉപ്പയുടെയും അല്ലെന്നും അവരെ അപ്പോൾ തന്നെ അറിയിച്ചിരുന്നു. എന്നാൽ അവർ പരിശോധന തുടരുകയായിരുന്നു.

ഞാൻ വരുന്നത് വരെയാണ് അവർ വീട് പരിശോധിച്ചത്. ഞാൻ വന്നതിനു ശേഷം പരിശോധനകളൊന്നും നടത്തിയിട്ടില്ല. മൂന്ന് ചോദ്യങ്ങളാണ് ചോദിച്ചത്. അതിനു കൃത്യമായ മറുപടി നൽകി. പയ്യോളിയിലെ വീട് പരിശോധിക്കാൻ വാറണ്ട് ഇല്ലായിരുന്നു. എന്നാലും ഞങ്ങൾ അതുമായി സഹകരിച്ചിട്ടുണ്ട്-നൗഷാദ് വ്യക്തമാക്കി. മണിക്കുറുകൾ നീണ്ട പരിശോധന പൊതു സമുഹത്തിൽ മാനഹാനിക്ക് ഇടവരുത്തിയതായി നൗഷാദ് പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )