അമീബിക്‌ മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഒരു മരണം കൂടി

അമീബിക്‌ മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഒരു മരണം കൂടി

  • നിലവിൽ 11 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എം ശോഭന (56) യാണ് മരിച്ചത്. വണ്ടൂർ തിരുവാലി സ്വദേശിയാണ് ശോഭന. ഇതോടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അതീവഗുരുതരാവസ്ഥയിലായിരുന്നു.നിലവിൽ 11 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

വയനാട് സ്വദേശിയുടെ നില ഗുരുതരാവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരം. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )