ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ നടന്നു

ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ നടന്നു

  • പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

വിയ്യൂർ:വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി വിയ്യൂരിൽ നടന്നു. അസോസിയേഷൻ സെക്രട്ടറി ബാബു. ടി.പി. സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡന്റ്‌ അനിൽകുമാർ. എ.വി. അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീജ. എ.കെ. അനുശോചന പ്രമേയം അവതരിപ്പിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വൈസ് പ്രസിഡന്റ്‌ രാജൻ. പി.വി.കെ. നന്ദി പറഞ്ഞു.

ജസ്‌ലിന അമേത്ത് നയിച്ച മോട്ടിവേഷണൽ ക്ലാസ്സും, കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും വിവിധ കളികളും ഉണ്ടായിരുന്നു. തുടർന്ന് നടന്ന കരോക്കേ ഗാനമേളയ്ക്ക് രാജേഷ്. ടി.പി., രജീഷ്. കെ.എം. എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )