
ഉന്നത വിജയികളെ അനുമോദിച്ചു
- എസ്എസ്എൽസി, പ്ലസ് ടു , എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു , എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു .വി. വി. ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജു.കെ.കെ സ്വാഗതം പറഞ്ഞു . മൂടാടി പഞ്ചായത്ത് കൃഷിഭവൻ ഓഫീസർ ഫൗസിയ ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് ഉപഹാരം നൽകുകയും ചെയ്തു. ജ്യോതിഷ്(പ്രിൻസിപ്പൽ, വേദവ്യാസ വിദ്യാലയം, മലാപറമ്പ് ), സത്യൻ കോളറവീട്ടിൽ. ഭാസ്കരൻ എം. എം എന്നിവർ സംസാരിച്ചു.
CATEGORIES News