
എം. ടി കാലത്തോട് സംവദിച്ച പ്രതിഭാശാലി.ഡോ.സൂര്യനാരായണൻ
- മെയ്മാസം അവസാനവാരത്തിൽകോഴിക്കോട് വെച്ച് നടക്കുന്ന.കെ. എസ് .എസ് പി .യു 34ആം സ്റ്റേറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് മേപ്പയൂരിൽ നടത്തിയ “എം.ടിയുടെ സർഗലോകം” പരിപാടിയിൽ മുഖ്യപ്രഭാഷണ നടത്തുകയായിരുന്നു
മേപ്പയ്യൂർ:എം .ടി കാലത്തോടും, കലുഷമായ ജീവിതത്തോടും കാഴ്ചകളോടും നിരന്തരം സംവദിച്ച പ്രതിഭാശാലി ആയിരുന്നെന്നും, വൈയക്തികവും സാമൂഹികവുമായ അലോസരങ്ങൾക്കും എതിരെ തൂലിക ചലിപ്പിച്ച വ്യക്തിയായിരുന്നുവെന്നും പ്രമുഖ എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ.സൂര്യനാരായണൻ പറഞ്ഞു . മെയ്മാസം അവസാനവാരത്തിൽകോഴിക്കോട് വെച്ച് നടക്കുന്ന.കെ. എസ് .എസ് പി .യു 34ആം സ്റ്റേറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് മേപ്പയൂരിൽ നടത്തിയ “എം.ടിയുടെ സർഗലോകം” പരിപാടിയിൽ മുഖ്യപ്രഭാഷണ നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ സാംസ്കാരിക വേദി ചെയർമാൻ കെ .പി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു .

ബ്ലോക്ക് ചെയർമാൻ ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗൺസിലർ വി.പി നാണു മാസ്റ്റർ, എം .എം കരുണാകരൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി മെമ്പർ എ. എം കുഞ്ഞിരാമൻ, ബ്ലോക്ക് കമ്മറ്റി സെക്രട്ടറി എ .കെ ജനാർദനൻ, ജില്ലാ വനിതാ വേദി കൺവീനർ സുമതി ടീച്ചർ, യുണിറ്റ് സെക്രട്ടറി ആർ.വി.അബ്ദുറഹ്മാൻ സംസാരിച്ചു.ബ്ലോക്ക് സാംസ്കാരി വേദി കൺവീനർ ഇബ്രാഹിം തിക്കോടി സ്വാഗതവും, യൂണിറ്റ് കൺവീനർ വി.ഒ.ഗോപാലൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
