
സതേൺ തിയറ്റർ ഇന്ത്യ ഡ്രമാറ്റിക് ആർട്സ് കൊയിലാണ്ടി എന്ന നാടക സംഘത്തിൻ്റെ കാസ്റ്റിംഗ് കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു
- സിവി ബാലകൃഷ്ണൻ്റെ നോവലായ കാമമോഹിതത്തെ ദേശീയ പുരസ്കാര ജേതവായ ചലച്ചിത്രസംവിധായകൻ കൂടിയായ സുവീരൻ സംവിധാനം ചെയ്യുന്നത്.
കൊയിലാണ്ടി: സതേൺ തിയറ്റർ ഇന്ത്യ ഡ്രമാറ്റിക് ആർട്സ് കൊയിലാണ്ടി എന്ന നാടകസംഘത്തിൻ്റെ പ്രഥമ നാടകമായ കാമമോഹിതത്തിൻ്റെ കാസ്റ്റിംഗ് കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു.
രാജ്യാന്തര ഫെസ്റ്റിവെല്ലുകളിൽ അവതരിപ്പിക്കത്തക്ക തരത്തിലാണ് സിവി ബാലകൃഷ്ണൻ്റെ നോവലായ കാമമോഹിതത്തെ ദേശീയ പുരസ്കാര ജേതവായ ചലച്ചിത്രസംവിധായകൻ കൂടിയായ സുവീരൻ സംവിധാനം ചെയ്യുന്നത്.
സതേൺ തിയറ്റർ ഇന്ത്യയുടെ ബാനറിൽ എൺപതുപേരടങ്ങുന്ന ജനകീയ സംഘമാണ് നാടകം നിർമിക്കുന്നത്.

നിർമാണ പങ്കാളിതത്തിനുള്ള ആദ്യ ബോണ്ട് ഒലീവിയ കുഞമ്മദിനുനൽകികൊണ്ട് ചലച്ചിത്ര നടൻ സുധി കാതൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സതേൺ തിയറ്റർ ഇന്ത്യ കൺവീനർ മധു മങ്കൂട്ടിൽ സ്വാഗതവും, ചെയർമാൻ ആർ പ്രകാശ് രാരോത്ത് അധ്യക്ഷനുമായി.
CATEGORIES News
