എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ

സമര സമിതി നേതാവ് വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി നേതാവ് വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം നിരാഹാരം തുടരുന്ന സമരനേതാവ് വളർമതിയുടെ ആരോഗ്യനില പരിശോധിക്കാനായി നേരത്തേ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത്.ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുമായി സമരത്തെ കുറിച്ച് ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സമരനേതാക്കളെ അറിയിച്ചത്. അതേസമയം, സർക്കാരുമായുള്ള ചർച്ച കഴിഞ്ഞതിനുശേഷം മാത്രമേ നിരാഹാരം അവസാനിപ്പിക്കൂ എന്ന് സമരപ്പന്തലിലെ ഉദ്യോഗാർഥികളുടെ നിലപാട്.

ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വളർമതിയും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.അതേസമയം, ഐസിയുവിൽ തുടരുന്ന സമരനേതാവ് വളർമതിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള വിദഗ്ധ സംഘം ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരം വളർമതിയെ പരിശോധിച്ചു. തുടർന്ന് ചികിത്സ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിച്ചെങ്കിലും വളർ സന്നദ്ധയായിട്ടില്ല. തിരും ജില്ലാ കലക്ടറും ഇന്ന് വളർമതിയെ കണ്ടിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )