
എ.ഐ ക്യാമറ പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് ചിത്രങ്ങൾ സ്വകാര്യമാക്കി ഇ-ചെല്ലാൻ പോർട്ടൽ പരിഷ്കരിച്ചു
- വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കാൻ കഴിയുകയുള്ളൂ.
തിരുവനന്തപുരം: എ.ഐ ക്യാമറ പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് ചിത്രങ്ങൾ സ്വകാര്യമാക്കി ഇ-ചെല്ലാൻ പോർട്ടൽ പരിഷ്കരിച്ചു. വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കാൻ കഴിയുകയുള്ളൂ.

വാഹനത്തിൻ്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ വിശദാംശങ്ങൾ ഇതിന് വേണ്ടിവരും. പിഴ ചുമത്തുന്നത് സംബന്ധിച്ച അറിയിപ്പ് വരുന്ന എസ്.എം.എസിലുള്ള ചെല്ലാൻ നമ്പർ ഉപയോഗിച്ചും പിഴ വിശദാംശങ്ങൾ പരിശോധിക്കാം.https://echallan.parivahan.nic.in/ch allan-ൽ വിവരങ്ങൾ ലഭ്യമാണ്.
CATEGORIES News
