
ഐ സി എസ് ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ ഇന്ന് അറിയാം
- രാവിലെ 11 മണിക്ക് ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രഖ്യാപിക്കും.
തിരുവനന്തപുരം : ഐ സി എസ് ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ ഇന്ന് അറിയാം. രാവിലെ 11 മണിക്ക് ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രഖ്യാപിക്കും. ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയാണ് നടന്നത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 12-ന് ആരംഭിച്ച് ഏപ്രിൽ 6-ന് അവസാനിച്ചു. ഈ വർഷം ഏകദേശം രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷയും, ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എഴുതിയിട്ടുണ്ട്.
CATEGORIES News
