
ഓണക്കാലത്തെ പെൻഷൻ പഴയ രീതിയിൽ തന്നെ നൽകും
- നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ രീതിയിലേക്ക് മാറുകയുള്ളൂ
തിരുവനന്തപുരം:ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കിയ തീരുമാനം സർക്കാർ ഉടൻ നടപ്പിലാക്കില്ല. ഓണക്കാലത്തെ പെൻഷൻ പഴയ രീതിയിൽ തന്നെ നൽകും. തത്വത്തിലുള്ള നിർദേശം മാത്രമാണ് പുറത്തിറക്കിയതെന്ന് സർക്കാർ വ്യക്തമാക്കി.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ രീതിയിലേക്ക് മാറുകയുള്ളൂ. സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ലെന്ന സർക്കാർ ഉത്തരവ് വിവാദമായിരുന്നു. പിന്നാലെ നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണവുമായി സർക്കാർ രംഗത്തെത്തി.
CATEGORIES News
