
ഓണത്തിരക്ക് : 112 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
- ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ ആറുവരെയാണ് സർവീസ്.
പയ്യന്നൂർ : ഓണം സീസണിൽ റെയിൽവേ 112 തീവണ്ടികൾ ഓടിക്കും. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ ആറുവരെയാണ് സർവീസ്. ദക്ഷിണ റെയിൽവേക്കുള്ളിൽ 38 സർവീസ് നടത്തും. ദക്ഷിണ റെയിൽവേയിൽനിന്ന് മറ്റു സോണുകളിലേക്ക് 16 സർവീസും നടത്തും. കഴിഞ്ഞവർഷം ആകെ 55 ഓണ സർവീസുകളാണ് നടത്തിയിരുന്നത്. തിരുവനന്തപുരം നോർത്ത്, കൊല്ലം ഭാഗങ്ങളിൽനിന്ന് ചെന്നൈ ഭാഗത്തേക്ക് 26 സർവീസ് നടത്തുന്നുണ്ട്. മംഗളൂരുവിൽനിന്ന് ആറ് സർവീസുണ്ട്. തിരുവനന്തപുരംനോർത്ത്, കൊല്ലം ഭാഗങ്ങളിൽനിന്ന് ചെന്നൈ ഭാഗത്തേക്ക് 26 സർവീസ് നടത്തുന്നുണ്ട്. മംഗളൂരുവിൽനിന്ന് ആറ് സർവീസുണ്ട്. തിരുവനന്തപുരം നോർത്ത്-മംഗളൂരു-തിരുവനന്തപുരം നോർത്ത് (ആറ് സർവീസ്) ആണ് കേരളത്തിലൂടെയുള്ളത്. തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും 28 സർവീസുണ്ട്. മൈസൂരുവിൽനിന്ന് കണ്ണൂരിലേക്ക് രണ്ട് സർവീസും കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് രണ്ട്സർവീസും പ്രഖ്യാപിച്ചു. പാലക്കാട് വഴിയാണ് റൂട്ട്.

ദക്ഷിണ റെയിൽവേക്കുള്ളിൽചെന്നൈ-കൊല്ലം-ചെന്നൈ (ആറ് ട്രിപ്പ്), തിരുവനന്തപുരം-താംബരം-തിരുവനന്തപുരം (ആറ്), മംഗളൂരു-ചെന്നൈ എഗ്മാർ-മംഗളൂരു (ആറ്), ചെന്നൈ-കൊല്ലം-ചെന്നൈ(14), തിരുവനന്തപുരം നോർത്ത്-മംഗളൂരു-തിരുവനന്തപുരം നോർത്ത് (ആറ്).ദക്ഷിണ റെയിൽവേ-മറ്റു സോൺതിരുവനന്തപുരം നോർത്ത്-സാന്ദ്രഗച്ചി-തിരുവനന്തപുരം നോർത്ത് (എട്ട്), എറണാകുളം-എസ്.എം.വി.ടി.ബെംഗളൂരു-എറണാകുളം (എട്ട്).ഹൈദരാബാദ്-കൊല്ലം-ഹൈദരാബാദ് (എട്ട്), എസ്.എം.വി.ടി.ബെംഗളൂരു-തിരുവനന്തപുരം നോർത്ത് -എസ്.എം.വി.ടി.ബെംഗളൂരു (പാലക്കാട് വഴി) (20), കൊല്ലം-ഹുബ്ബള്ളി-കൊല്ലം ( എട്ട്), മൈസൂരു-കണ്ണൂർ (രണ്ട്), കണ്ണൂർ-ബെംഗളൂരു കൺടോൺമെന്റ്ഹൈദരാബാദ്-മംഗളൂരു-ഹൈദരാബാദ് (ആറ്), ഹുബ്ബള്ളി-കോട്ടയം-ഹുബ്ബള്ളി (നാല്).
