
കടലിൽ കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു
- കടലിൽ വല വീശുന്നതിനിടയിൽ ചുഴിയിൽ പെടുകയായിരുന്നു
പയ്യോളി: കോട്ടക്കൽ അഴിമുഖത്ത് കടലിൽ വീണ് കാണാതായ മലപ്പുറം പറമ്പിൽപീടിക സ്വദേശി മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു. വടകര തീരദേശ പോലീസും, മറൈൻ എൻഫോഴ്സ്മെസ്മെൻറിൻ്റെ കൊയിലാണ്ടിയിലെ പോലീസ് ബോട്ടുമാണ് തെരച്ചിൽ ശക്തമാക്കിയത്. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ,പയ്യോളി നഗരസഭ ചെയർമാൻ വികെ അബ്ദുറഹിമാൻ എന്നിവരുടെ മേൽ നോട്ടത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
മലപ്പുറം ജില്ലയിലെ അഞ്ചംഗ സംഘമാണ് മീൻ പിടിക്കലിന് വേണ്ടി പയ്യോളി കോട്ടക്കൽ അഴിമുഖത്ത് എത്തിയത്.കടലിൽ വല വീശുന്നതിനിടയിൽ ചുഴിയിൽ കുടുങ്ങുക്കായിരുന്നു എന്നാണ് ലഭിച്ച വിവരം.തുടർന്ന് കോസ്റ്റൽ പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടി ഡി ആർ.എഫ് വളണ്ടിയർമാരും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.
ടിഡിആർഎഫ് താനൂർ യൂണിറ്റ് തിരച്ചിലിനായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.നാവികസേനയുടെ സ്കൂബാ ടീമിൻറെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.