
കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാനില്ല
- പൂട്ട് പൊളിക്കാൻ നിർദേശം നൽകി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
കൊച്ചി : കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാനില്ല. പൂട്ട് പൊളിക്കാൻ നിർദേശം നൽകി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. രാവിലെ എട്ട് മണിക്ക് മറ്റ് മണ്ഡലങ്ങളിൽ വോട്ടുകൾ എണ്ണി തുടങ്ങി. അതിനിടെ, നിലമ്പുരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല .വണ്ടൂർ – നിലമ്പൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ നിലമ്പൂർ അമൽ കോളേജിലാണ് പ്രതിസന്ധി.ക്യൂ ആർ കോഡ് വർക്ക് ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം.
CATEGORIES News
