
കാട്ടാന ആക്രമണത്തിൽ കൃഷിനശിച്ചു
- കൊല്ലം പറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത്
തിരുവമ്പാടി:കാട്ടാന ആക്രമണത്തിൽ പുന്നക്കൽ ചെളിപ്പൊയിൽ മേഖലയിൽ കൃഷിനാശം.കൊല്ലം പറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത് .ജനവാസ മേഖലയായ പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കയാണ്. കാട്ടാനഭീഷണിയെ തുടർന്ന് റബർ ടാപ്പിങ് ഉൾപ്പെടെയുള്ള കാർഷിക വൃത്തികൾ നടത്താനാകാതെ കർഷകർ ദുരിതത്തി ലാണ്.

ആദ്യമായാണ് പ്രദേശത്തെ കൃഷിയിടത്തിൽ കാട്ടാന ആക്രമണമുണ്ടാകുന്നത് എന്ന് കർഷകർ പറഞ്ഞു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ അധികൃതർ എത്രയുംപെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

CATEGORIES News