കിഫ്ബി സർക്കാരിന് വൻ ബാധ്യതയാണെന്നും കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് വേണമെന്ന് വിദഗ്‌ധസമിതി

കിഫ്ബി സർക്കാരിന് വൻ ബാധ്യതയാണെന്നും കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് വേണമെന്ന് വിദഗ്‌ധസമിതി

  • കണ്ണൂർ ജില്ലയിലെ കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കൽ ദുരൂഹമെന്നും വിദഗ്‌ധസമിതി ആരോപിക്കുന്നു.

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് വേണമെന്ന് വിദഗ്‌ധസമിതി. കിഫ്ബി സർക്കാരിന് വൻ ബാധ്യതയാണെന്നും കിഫ്ബി നിലവിലെ രീതിയിൽ തുടരേണ്ടതില്ലെന്നുമാണ് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിദഗ്ധ സമിതി ശുപാർശ ചെയ്യുന്നത് കണ്ണൂർ ജില്ലയിലെ കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കൽ ദുരൂഹമെന്നും വിദഗ്‌ധസമിതി ആരോപിക്കുന്നു.കണ്ണൂരിൽ 3,829 ഏക്കർ 9,572 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്.ഭൂമിവിലയുടെ അഞ്ചിരട്ടി തുകയാണ് ഇതിന് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര പരിശോധന വേണമെന്നും സമിതി നിർദേശിച്ചു.കിഫ്ബി പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തിൽ വലിയ അസമത്വമാണുള്ളതെന്നും 41ശതമാനം പദ്ധതികൾ മൂന്ന് ജില്ലകളിൽമാത്രമായിട്ടാണെന്നും സമിതിആരോപിക്കുന്നു.

കഴിഞ്ഞ 10 വർഷത്തെ കിഫ്ബിയുടെ പ്രവർത്തനങ്ങൾ സിഎജി (CAG) പെർഫോമൻസ് ഓഡിറ്റിന് വിദഗ്‌ധ സമിതി ശുപാർശ ചെയ്‌തു. ഇനി മുതൽ വിപണിയിൽനിന്ന് നേരിട്ട് വായ്പയോ ഫണ്ടോ സമാഹരിക്കാൻ കിഫ്ബിയെ അനുവദിക്കരുത്. സർക്കാരിന്റെ വരുമാനത്തിൻ്റെ ഭൂരിഭാഗവും കടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കുകയാണ്. കിഫ്ബിയുടെ നിലവിലെ സാമ്പത്തിക ബാധ്യതകളും ‘ തിരിച്ചടവുകളും സംസ്ഥാന സർക്കാർ വാർഷിക ബജറ്റിലൂടെ ഏറ്റെടുക്കണമെന്നും വിദഗ്‌ധ സമിതി നിർദേശിച്ചു.നിലവിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അതത് സർക്കാർ വകുപ്പുകൾ നേരിട്ട് പൂർത്തിയാക്കണം. കിഫ്ബിയിലെ ജീവനക്കാരെയും പദ്ധതി നിരീക്ഷണ വിഭാഗങ്ങളെയും സംസ്ഥാന ആസൂത്രണ ബോർഡിലേക്കും ധനകാര്യ വകുപ്പിലേക്കും മാറ്റി പുനർവിന്യസിക്കണം. കിഫ്ബി വഴി പുതിയ നിയമനങ്ങൾ പാടില്ലെന്നും കിഫ്ബിയിലെ ശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പുനഃക്രമീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )