
“ദേശാഭിമാനി എന്റെ പത്രം ”എന്ന പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിക്ക് കൊയിലാണ്ടി സഹകരണ ആശുപത്രി ദേശാഭിമാനി പത്രങ്ങൾ സംഭാവന ചെയ്തു
- കൊയിലാണ്ടി സഹകരണ ആശുപത്രി മെഡിക്കൽ അക്കാദമി പ്രസിഡണ്ട് അഡ്വക്കറ്റ് കെ സത്യൻ ഡപ്പ്യൂട്ടി സ്കൂൾ ലീഡർ കുമാരി ആമിന റഫയ്ക്ക് ദേശാഭിമാനി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിക്ക് , “ദേശാഭിമാനി എൻ്റെ പത്രം” എന്ന പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി സഹകരണ ആശുപത്രി മെഡിക്കൽ അക്കാദമി പ്രസിഡണ്ട് അഡ്വക്കറ്റ്
കെ സത്യൻ ,ഡപ്പ്യൂട്ടി സ്കൂൾ ലീഡർ കുമാരി ആമിന റഫയ്ക്ക് ദേശാഭിമാനി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിപിഐഎം കൊയിലാണ്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രീ ചന്ദ്രശേഖരൻ പി അധ്യക്ഷത വഹിച്ചു.

ശ്രീ തിലക രാജൻ, പിടിഎ പ്രസിഡൻ്റും വാർഡ് കൗൺസിലറുമായ ശ്രീ പി എം ബിജു, ഹരീന്ദ്രൻ മാസ്റ്റർ, ശ്രീ ടി വി വിനോദ്, ശ്രീമതി കെ ജയശ്രീ, ശ്രീ എൻ. പി വിനോദ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സ്കൂളിലെ സീനിയർ അധ്യാപിക പ്രവിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ ലൈബ്രറി ഇൻ ചാർജ് ശ്രീമതി രോഷ്നി ടീച്ചർ നന്ദി അർപ്പിച്ചു.
CATEGORIES News
