
കൂളിപ്പൊയിൽ-കൊല്ലിയിൽതാഴം റോഡ് ടാർചെയ്ത് ഗതാഗതയോഗ്യമാക്കി
- വെട്ടിക്കീറിയ റോഡിൽ ഇരുചക്രവാഹനങ്ങൾ മാത്രമല്ല അപകടത്തിൽപ്പെടുന്നത് ഭാരം കയറ്റിപ്പോകുന്ന ലോറികളടക്കമുള്ള വാഹനങ്ങളും താഴ്ന്നുപോയിരുന്നു.
നന്മണ്ട : ഗ്യാസ് പൈപ്പ്ലൈൻ സ്ഥാപിക്കാനായി വെട്ടിക്കീറി മാസങ്ങളോളം യാത്ര ദുഷ്കരമാക്കിയ കൂളിപ്പൊയിൽ-കൊല്ലിയിൽതാഴം റോഡ് ടാർചെയ്ത് ഗതാഗതയോഗ്യമാക്കി. വീടുകളിലേക്കുള്ള ഗ്യാസ്കണക്ഷൻ നൽകിത്തുടങ്ങിയിട്ടും വെട്ടിപ്പൊളിച്ച ഗ്രാമീണറോഡുകൾ കോൺക്രീറ്റ് ചെയ്യാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കി
വെട്ടിക്കീറിയ റോഡിൽ ഇരുചക്രവാഹനങ്ങൾ മാത്രമല്ല അപകടത്തിൽപ്പെടുന്നത് ഭാരം കയറ്റിപ്പോകുന്ന ലോറികളടക്കമുള്ള വാഹനങ്ങളും താഴ്ന്നുപോയിരുന്നു. കണ്ണൂരിൽനിന്ന് ചെങ്കല്ലുമായിവന്ന ലോറിയായിരുന്നു അവസാനമായി അപകടത്തിൽപ്പെട്ടത്. ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴ യാത്രാദുരിതം വരുത്തിയെങ്കിലും റോഡ് ടാർചെയ്ത് സഞ്ചാരയോഗ്യമാക്കി.
CATEGORIES News