കെഎസ്ഇബിയുടെ സ്‌മാർട്ട് മീറ്റർ പദ്ധതിക്ക് ഗ്രാൻഡ് അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ

കെഎസ്ഇബിയുടെ സ്‌മാർട്ട് മീറ്റർ പദ്ധതിക്ക് ഗ്രാൻഡ് അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ

  • മീറ്ററൊന്നിന് 900 രൂപ ഗ്രാൻഡ് നൽകാമെന്ന് കേന്ദ്ര ഊർജ മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗത്തിൽ തീരുമാനമായി.

ന്യൂഡൽഹി :കെഎസ്ഇബിയുടെ സ്‌മാർട്ട് മീറ്റർ പദ്ധതിക്ക് ഗ്രാൻഡ് അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ. മീറ്ററൊന്നിന് 900 രൂപ ഗ്രാൻഡ് നൽകാമെന്ന് കേന്ദ്ര ഊർജ മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗത്തിൽ തീരുമാനമായി. ഗ്രാൻഡ് വരുന്നതോടെ സാമ്പത്തിക ബാധ്യത കുറയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബിയും ഉപഭോക്താക്കളും. കേന്ദ്രം നിർദേശിച്ച രീതിയിലല്ലാതെ സ്മ‌ാർട്ട് മീറ്റർ സ്ഥാപിച്ചതിനെതുടർന്ന് നേരത്തെ ഗ്രാൻഡ് നിഷേധിച്ചിരുന്നു. സ്വകാര്യ കമ്പനിക്ക് നടത്തിപ്പ് ചുമതല നൽകി ചെലവാക്കിയ തുക ഗഡുക്കളായി പിരിച്ചെടുക്കാവുന്ന ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. ഇത് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാവുമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബിയിലെ ഇടത് സംഘടനകൾ ശക്തമായ സമരം നടത്തി.ഇതോടെയാണ് സ്വന്തം നിലയിൽ പദ്ധതി നടപ്പിലാക്കുന്ന കാപ്പക്‌് രീതി മതിയെന്ന് സർക്കാർ തീരുമാനിച്ചത്. ഇതുപ്രകാരം ഒന്നാം ഘട്ടത്തിൽ മൂന്ന് ലക്ഷം സ്മാർട്ട് മീറ്ററുകളിൽ 1.8 ലക്ഷം മീറ്ററുകൾ സ്ഥാപിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ 50 ലക്ഷം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുക. ഇതിൻ്റെ ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണ്.

ഫിനാൻസ് ബിഡ് തുറന്നപ്പോൾ അടങ്കൽ തുകയെക്കാൽ 41.34 ശതമാനം തുക കുറച്ചാണ് ഒന്നാം ബിഡ്ഡർ ക്വാട്ട് ചെയ്തത്. ഇത് പദ്ധതിക്കുള്ള വലിയ നേട്ടമായാണ് ബോർഡ് കാണുന്നത്. കേന്ദ്രത്തിന്റെ ആർഡിഎസ്എസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രാൻഡ് അനുവദിക്കുക. രണ്ടാം ഘട്ട സ്മ‌ാർട്ട് മീറ്റർ വ്യാപനം നടത്താനുള്ള കമ്പനിക്ക് ഈ മാസം 29ന് ചേരുന്ന കെസ്ഇബിയിലെ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )