
കൊടക്കാട്ടുമുറി വീവൺ ലൈബ്രറി & കലാസമിതി സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
- പുളിയഞ്ചേരി യു.പി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു
പുളിയഞ്ചേരി:കൊടക്കാട്ടുമുറി വീവൺ ലൈബ്രറി & കലാസമിതി സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ പുളിയഞ്ചേരി യു.പി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു കൊയിലാണ്ടി പിങ്ക് പോലീസ് എ എസ് ഐ ശ്രീമതി ജമീലാറഷീദ് ഉദ്ഘാടനം ചെയ്തു.

വനിതാ സിവിൽ പോലീസ് ഓഫിസർമാരായ ശ്രീമതി സന്ധ്യ,, ശ്രീമതി സുനിത വായനശാലാ സെക്രട്ടരി സുനിൽ, ഷൈജി ടി എം എന്നിവർ സംസാരിച്ചു. വിനീഷ് കെ അധ്യക്ഷത വഹിച്ചു.
CATEGORIES News
