
കൊയിലാണ്ടി മേഖലയിൽ കനത്ത കാറ്റിൽ വൻ നാശം
- നിരവധി മരങ്ങൾ പലയിടങ്ങളിലായി പൊട്ടി വീണു
കൊയിലാണ്ടി:ഇന്ന് രാവിലെ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും കനത്ത കാറ്റുവീശി. നിരവധി മരങ്ങൾ പലയിടങ്ങളിലായി പൊട്ടി വീഴുകയും ചെയ്തു. വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്. കാപ്പാട് ബീച്ചിൽ ഏഴ് വൈദ്യുത പോസ്‌റ്റുകൾ തകർന്നു. മൂടാടിയിൽ മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളൂ.
CATEGORIES News