കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു

  • ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി നടത്തുന്ന കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു.
ശോഭിക വെഡിങ് സെന്റർആതിര ജ്വല്ലറി വിക്ടറി ട്രേഡേഴ്സ് ഫേമസ് ബേക്കറി എസ് എസ് ഗോൾഡ് എന്നിവർക്ക് ആദ്യ കൂപ്പൺ ചെയർപേഴ്സൺ
വിതരണം ചെയ്തു. ചടങ്ങിൽ മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു.

കൗൺസിലർ മാരായ ലളിത വിപി ഇബ്രാഹിം കുട്ടി,
ശിവ ശിവാനന്ദൻ,ഹോട്ടലൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സാദിഖ്,
ടെക്സ്റ്റൈൽ അസോസിയേഷൻ സുനിൽ പ്രകാശ് കെ കെ, ഗോപാലകൃഷ്ണൻ
അമേത്ത്, കുഞ്ഞമുഹമ്മദ് സഹീർ ഗാലക്സി ഫർണിച്ചർ, അസോസിയേഷൻ കെ പി രാജേഷ് കെ ദിനേശൻ,അരുൺ കുമാർ പി നൗഷാദ് പി പി ഉസ്മാൻ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് രാജീവൻ സ്വാഗതവും വും രമേശൻ നന്ദിയും പറഞ്ഞു. ടൗണിൽ ഒപ്പന,കോൽക്കളി, ദഫ് മുട്ട് ബാൻഡ് വാദ്യം എന്നിവയുടെ അകമ്പടിയോടുകൂടിയാണ് ഘോഷയാത്ര നടന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )