കോമത്ത്കര ഹൈവേയ്ക്കരികിൽ അനധികൃത മാലിന്യം വലിച്ചെറിഞ്ഞു

കോമത്ത്കര ഹൈവേയ്ക്കരികിൽ അനധികൃത മാലിന്യം വലിച്ചെറിഞ്ഞു

  • കുറ്റക്കാരനെതിരെ പിഴ ചുമത്തിയെന്നും നടപടികൾ സ്വീകരിക്കുമെന്നും നഗരസഭസെക്രട്ടറി എസ്. പ്രതീപ് അറിയിച്ചു.

കൊയിലാണ്ടി : നഗരസഭ മുപ്പതാം വാർഡിൽ കോമത്ത്കര ഹൈവേയ്ക്കരികിൽ അനധികൃത മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ കുറ്റക്കാരനെ കണ്ടെത്തി നോട്ടീസ് നൽകി.പ്രദേശവാസികളുടെ പരാതി പ്രകാരം നഗരസഭആരോഗ്യവിഭാഗം പരിശോധന നടത്തിയതിൽ ചെരിപ്പ്, ബാഗ്, പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, പഴകിയ പേപ്പറുകൾ, പഴകിയ തുണി എന്നിവ പ്ലാസ്റ്റിക് കവറിൽ കെട്ടിയും അല്ലാതെയും നാഷണൽ ഹൈവെയുടെ ഓവുചാലിൽ ചാക്കിൽകെട്ടിയും അല്ലാതെയും അലക്ഷ്യമായിട്ടതായി കണ്ടെത്തി.

മാലിന്യം കെട്ടഴിച്ച് പരിശോധിച്ചപ്പോൾ മന്ദങ്കാവ് എടുവട്ട്കുന്ന് സി.എൽ. ലിജീഷ് എന്നയാളുടെ വീട്ടിൽ നിന്നുള്ള മാലിന്യമാണെണ് നിക്ഷേപിച്ചതെന്ന് ബോധ്യപ്പെട്ടു. കുറ്റക്കാരനെതിരെ പിഴ ചുമത്തിയെന്നും നടപടികൾ സ്വീകരിക്കുമെന്നും നഗരസഭസെക്രട്ടറി എസ്. പ്രതീപ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )