
കോഴിക്കോട്കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ മുന്നേറ്റത്തിൽ പ്രതികരണവുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ
- വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്ക് എന്ന് റിയാസ് പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട്കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ മുന്നേറ്റത്തിൽ പ്രതികരണവുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ. വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്ക് എന്ന് റിയാസ് പറഞ്ഞു. 2273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച കുറ്റിച്ചിറ വാർഡിൽ ഇത്തവണ യുഡിഎഫ് ഭൂരിപക്ഷം 436 വോട്ടിലേക്ക് ചുരുങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവിരുദ്ധ യുഡിഫ് സർക്കാർ നിലപാടുകളും മതനിരപേക്ഷതയിൽ വെള്ളം ചേർത്ത് ബിജെപി രാഷ്ട്രീയത്തോടുള്ള സംസ്ഥാന സർക്കാരിൻ്റെ മൃദുസമീപനവും യുഡിഎഫ് പരമ്പരാഗത വോട്ടർമാർ ഉൾപ്പെടെ എൽഡിഎഫിന് വോട്ട് ചെയ്തതിന് കാരണമായിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

യുഡിഎഫിന്റെ ശക്തികേന്ദ്രത്തിൽ മുന്നേറ്റം സാധ്യമാക്കിയ പ്രവർത്തകർക്കും വോട്ടർമാർക്കും അഭിവാദ്യങ്ങൾ അറിയിച്ച റിയാസ് വിജയിച്ച യുഡിഫ് സ്ഥാനാർത്ഥിക്കും ലീഗ് കേന്ദ്രത്തിൽ പൊരുതി തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥിക്കു അഭിനനന്ദനങ്ങൾ നേർന്നു.
