കോഴിക്കോട് മെഡിക്കൽകോളേജിൽ രോഗികൾക്ക് ഇനി നിലത്തു കിടക്കേണ്ട ; പുതിയ സജ്ജീകരണവുമായി അധികൃതർ

  • പഴയ മുറികളായതിനാൻ അറ്റകുറ്റപണികൾ നടത്തിയശേഷമാകും പൂർണമായും കിടത്തിച്ചികിത്സ തുടങ്ങുക.

കോഴിക്കോട് :മെഡിക്കൽകോളേജ് ആശുപത്രിയിൽ ജനറൽമെഡിസിനിലും അത്യാഹിത വിഭാഗത്തിലുമായി നിലത്തുകിടക്കുന്ന രോഗികളെ മാറ്റിപ്പാർപ്പിക്കാൻ ഇടം സജ്ജമാക്കുന്നു. കിടത്തിച്ചികിത്സ വേണ്ടവർക്ക് ജനറൽമെഡിസിനിലെ വാർഡിനു പുറമേ പുതിയ സജ്ജീകരണങ്ങളുള്ള മുറികൾ ആരംഭിക്കാനാണു തീരുമാനം. ആശുപത്രിയിലെത്തന്നെ ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്ന മുറികളിലേക്കാകും ഇവരെ മാറ്റുക. പഴയ മുറികളായതിനാൻ അറ്റകുറ്റപണികൾ നടത്തിയശേഷമാകും പൂർണമായും കിടത്തിച്ചികിത്സ തുടങ്ങുക.

പഴയ അത്യാഹിതവിഭാഗത്തിലും അതിനു മുകളിലെ നിലയിലുമാണ് അധികമായി എത്തുന്ന രോഗികളെ കിടത്താനുദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.ആശുപത്രി വികസനസമിതിയുടെ യോഗത്തിലാണ് കിടപ്പു രോഗികൾക്ക് പുതിയ കിടക്കകൾ സജ്ജീകരിക്കുന്നതിൽ പരിഹാരമാക്കുമെന്ന തീരുമാനം കൈക്കൊണ്ടത്. രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. മുരളീധരന്റെ നിർദേശത്തിനുശേഷവും മെഡിക്കൽകോളേജ് ആശുപത്രിയിൽ രോഗികളെ നിലത്തുകിടത്തിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )