
ക്രിമിനൽ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാർഥികളെയും ഉടൻ വിട്ടയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടു
- ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ രാജ്യവ്യാപകമായി നടന്ന പോലീസ് അതിക്രമത്തിലാണ് സുപ്രിംകോടതിയുടെ നിർണായ ഇടപെടൽ.
ഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ പോലീസ് അതിക്രമങ്ങളിൽ കർശന നിലപാടുമായി സുപ്രിംകോടതി. ക്രിമിനൽ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാർഥികളെയും ഉടൻ വിട്ടയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടു. നിർണായക ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കാനും കോടതി നിർദേശിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ രാജ്യവ്യാപകമായി നടന്ന പോലീസ് അതിക്രമത്തിലാണ് സുപ്രിംകോടതിയുടെ നിർണായ ഇടപെടൽ.

സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ നിർബന്ധമായും സംരക്ഷിക്കണം, പെല്ലറ്റ് ഗൺ, ഷോക്ക് ബാറ്റണുകൾ ഉപയോഗിച്ചതും, വിദ്യാർഥികൾക്ക് നേരെ AK 47 ഉൾപ്പെടെ ആയുധങ്ങൾ പ്രയോഗിച്ചതുമടക്കം ഗുരുതരമായ ആരോപണങ്ങളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. പ്രതിഷേധക്കാരുടെ വ്യക്തിഗത വിവരങ്ങൾ യാതൊരു കാരണവശാലും പരസ്യപ്പെടുത്തരുതെന്നും കോടതി കർശന നിർദ്ദേശം നൽകി
CATEGORIES News
