
ക്ലോക്ക് ടവർ അപകടത്തിൽ പ്രതികരണവുമായി പിഎ മുഹമ്മദ് റിയാസ്
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നാഥനില്ലാത്ത അവസ്ഥയാണെന്നും 2027ൽ പൂർത്തിയാക്കേണ്ട പദ്ധതി ഇതുവരെ 15 ശതമാനമാണ് പൂർത്തിയായത് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: ക്ലോക്ക് ടവർ അപകടത്തിൽ പ്രതികരണവുമായി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നാഥനില്ലാത്ത അവസ്ഥയാണെന്നും 2027ൽ പൂർത്തിയാക്കേണ്ട പദ്ധതി ഇതുവരെ 15 ശതമാനമാണ് പൂർത്തിയായത് അദ്ദേഹം പറഞ്ഞു.ഗൗരവത്തിൽ കാണേണ്ട വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്തു. ഇപ്പോൾ എങ്കിലും കണ്ണുതുറക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
റെയിൽവേയുടെ മുഴുവൻ കെട്ടിടങ്ങളിലും സുരക്ഷ ഓഡിറ്റനടത്തണം. ഇവിടെയും പാർലമെന്റ് അംഗമുണ്ട്.

എല്ലാവരും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പോലൊരു പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റ് റെയിൽവേ സ്റ്റേഷനിൽ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ നടക്കുന്ന പണികളും സുരക്ഷയില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. മറ്റു ഭാഗങ്ങൾ പൊളിച്ചുനീക്കുന്നത് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരില്ല. അതിഥി തൊഴിലാളികൾ മാത്രമാണ് ഉള്ളതെന്നും പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
