
ക്ഷേമപെൻഷൻ വിതരണം ; ഓണത്തിനുശേഷം പുതിയ നടപടിക്രമം നിശ്ചയിക്കും
- പൂർണമായും കിടപ്പിലായ രോഗികൾക്കൊഴികെ ബാക്കിയെല്ലാവർക്കും ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ നൽകുമെന്നാണ് ധനവകുപ്പിന്റെ പുതിയ ഉത്തരവ്.
തിരുവനന്തപുരം :ക്ഷേമപെൻഷൻ വീടുകളിലെത്തിച്ചു നൽകുന്നത് നിർത്താനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം. വയോജനങ്ങൾക്കും എതിർപ്പുണ്ട്. പൂർണമായും കിടപ്പിലായ രോഗികൾക്കൊഴികെ ബാക്കിയെല്ലാവർക്കും ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ നൽകുമെന്നാണ് ധനവകുപ്പിന്റെ പുതിയ ഉത്തരവ്. പെൻഷൻ ഗുണഭോക്താക്കൾക്കെല്ലാം ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുണ്ടോ, കിടപ്പുരോഗികളെ നിശ്ചയിക്കുന്നതെങ്ങനെഎന്നിവസംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അതിനാൽ, എന്നുമുതൽ പുതിയ രീതി നടപ്പാക്കണമെന്നതിൽ തീരുമാനമായിട്ടില്ല. തത്കാലം പെൻഷൻവിതരണം നിലവിലെ രീതിയിൽത്തന്നെ തുടരും.

ഓണത്തിനുശേഷം പുതിയ നടപടിക്രമം നിശ്ചയിക്കും.എല്ലാമാസവും പെൻഷൻ നൽകുകയാണ് ചെയ്യുന്നത്. സർക്കാർ ഫണ്ട് അനുവദിക്കുന്നതിനനുസരിച്ച് വായ്പ തിരിച്ചടയ്ക്കും. പെൻഷൻ കമ്പനിക്ക് കൂടുതൽ പണം നൽകിയിരിക്കുന്നത് പ്രാഥമിക സഹകരണബാങ്കുകളുടെ കൺസോർഷ്യമാണ്. അവർക്ക് 7623.82 കോടിരൂപ സർക്കാർ നൽകാനുണ്ട്.സഹകരണബാങ്കുകളിലെ നിക്ഷേപ പിരിവുകാർ അടക്കമുള്ള ജീവനക്കാരാണ് വീട്ടിലെത്തി പെൻഷൻ കൈമാറുന്നത്. ഒരാൾക്ക് പെൻഷൻ നൽകുന്നതിന് 25 രൂ ഇൻസെന്റീവായി നൽകും
