മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പോൺസേഡ് യാത്രയിൽ കുരുങ്ങി സർക്കാർ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പോൺസേഡ് യാത്രയിൽ കുരുങ്ങി സർക്കാർ

വി.ഡി. സതീശൻ ചാർട്ടേർഡ് വിമാനത്തിൽ മംഗളൂരുവിൽ പോയതുമുതൽ ഈ സർക്കാരിനെ സ്പോൺസേർഡ് യാത്ര വേട്ടയാടുന്നുണ്ട്.

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പോൺസേഡ് യാത്രയിൽ കുരുങ്ങി സർക്കാർ. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപുതന്നെ വി.ഡി. സതീശൻ ചാർട്ടേർഡ് വിമാനത്തിൽ മംഗളൂരുവിൽ പോയതുമുതൽ ഈ സർക്കാരിനെ സ്പോൺസേർഡ് യാത്ര വേട്ടയാടുന്നുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ള മന്ത്രിമാരുടെ വിദേശയാത്രകളും സുഹൃത്തുക്കളുടെ സ്പോൺസർഷിപ്പാണെന്നു വന്നതോടെ, പ്രതിപക്ഷം വിമർശനം കടുപ്പിച്ചു. സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ, ആശുപത്രിയിലായ ഭാര്യാപിതാവിനെ കാണാൻ യാത്രയ്ക്ക് മുഖ്യൻ ഉപയോഗിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നിക്ഷേപകരെ കാണാനാണ് പോയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഏറ്റവുമൊടുവിൽ മലപ്പുറത്ത് കാലവർഷക്കെടുതിയുണ്ടായ സ്ഥലംസന്ദർശിക്കാൻ ചാർട്ടേർഡ് വിമാനത്തിൽ പോയതാണ് മുഖ്യമന്ത്രിയുടെ പേരിൽ പുതിയ ആരോപണം ഉയരാൻ കാരണം ഇത് സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം വന്നതോടെ ആരോപണത്തിന് കനംകൂടി.

ഔദ്യോഗികയാത്രയ്ക്ക് എന്തിനാണ് അജ്ഞാതനായ ഒരു സ്പോൺസർ എന്നതാണ് ചോദ്യം. ഇതിന് കൃത്യമായ വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല. സുഹൃത്തിന്റെ ആഡംബരവാഹനം മന്ത്രി കെ.എം. ഷാജി ഔദ്യോഗിക വാഹനമാക്കിയതും അതിനെ കെ.പി.സി.സി. പ്രസിഡന്റുകൂടിയായ മന്ത്രി സണ്ണി ജോസഫ് അടക്കം ന്യായീകരിച്ചതുമാണ് മറ്റൊരു വിവാദം. ഔദ്യോഗികമായി അനുമതിയില്ലാതെ സർക്കാർ നമ്പറും കൊടിയുംവെച്ച് മന്ത്രി യാത്രചെയ്തതിനെയാണ് സി.പി.എം. വിമർശിച്ചത്. സുഹൃത്തിന്റെ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ മന്ത്രി രമേശ് ചെന്നിത്തല സുഹൃത്തിന്റെ ചെലവിൽ അമേരിക്കയിൽ പോയതും വിവാദമായി. ഭാര്യയ്ക്കൊപ്പം മന്ത്രി ഒ.ജെ. ജനീഷ് ഒമാനിൽ പോയതും വിവദമായി. സർക്കാർ ചെലവിലല്ലെന്നാണ് അദ്ദേഹവും വിശദീകരിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )