ഗണിത ശാസ്ത്ര ക്ലബ്ബ് നിർമ്മിച്ച സീറോ സ്പേയ്സ് ഉദ്ഘാടനം ചെയ്തു

ഗണിത ശാസ്ത്ര ക്ലബ്ബ് നിർമ്മിച്ച സീറോ സ്പേയ്സ് ഉദ്ഘാടനം ചെയ്തു

  • ഉദ്ഘാടനം കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ എ. എം കെ ബാലാജി നിർവഹിച്ചു.

കൊയിലാണ്ടി:ജി.വി.എച്ച്. എസ് എസ് കൊയിലാണ്ടിയിലെ ഗണിത ശാസ്ത്രവിഭാഗത്തിൻ്റെ സമഗ്രഗുണമേന്മ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഗണിതചത്വരത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ എ. എം കെ ബാലാജി നിർവഹിച്ചു. ഗണിതത്തിൻ്റെ ചരിത്ര വഴികളിലേക്ക് വെളിച്ചം വീശുന്ന തരത്തിൽ ഗണിത പ്രതിഭകളുടെ ചിത്രങ്ങളും പ്രധാന കണ്ടു പിടുത്തങ്ങളുടെ സൂചനകളും ചത്വരത്തിനു മുകളിൽ സ്ഥാപിച്ച 3 ഡയമൻഷണൽ ഗ്ലോബിൽ ആലേഖനം ചെയ്തിരിക്കുന്നു. കൊയിലാണ്ടി നഗരസഭയും പ്രസിദ്ധ ഫുടുബോൾ കളിക്കാരനായിരുന്ന നടുക്കണ്ടി കണാരൻ്റെ ഭാര്യ ഇന്ദിരാദേവിയുടെ ഓർമ്മയ്ക്കായി മക്കളായ ജിതിൻ,നിതിൻ എന്നിവർ ചേർന്നാണ് ഗണിത ചത്വരം സ്കൂളിന് സമ്മാനിച്ചത്.


സ്കൂൾ എച്ച് എം ഷജിത ടി സ്വാഗതം പറഞ്ഞ ചടങ്ങിന് നിജില പറവക്കൊടി (വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ) അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ വിവിധ മേഖലകളിൽ ശ്രദ്ധേയ വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും കാഷ് അവാർഡ് വിതരണവും നടന്നു.ചടങ്ങിൽ എ സജീവ് കുമാർ ( പിടിഎ പ്രസിഡണ്ട്) പ്രദീപ് കുമാർ എൻ വി ( പ്രിൻസിപ്പൽ) നവീന ബിജു( സ്റ്റാഫ് സെക്രട്ടറി ) ബ്രിജുല ആർ, സുരേഷ് സി, പ്രതിഭ പറമ്പത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )