ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം

  • ഇന്ന് സ്പോട്ട് ബുക്കിങ്ങ് ഉൾപ്പെടെ 442 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്

ഗുരുവായൂർ: ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു. റിക്കാർഡ് വിവാഹങ്ങൾക്കാണ് ഇന്ന് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചത്. 2024 സെപ്റ്റംബർ 8 ന് നടന്ന 334 വിവാഹങ്ങളുടെ റിക്കാർഡ് ഇതോടെ പുതിയ ചരിത്രത്തിന് വഴിമാറി.പുലർച്ചെ 4.10 ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ 12.45 ആണ് സമാപിച്ചത്.

ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു. ഇന്ന് സ്പോട്ട് ബുക്കിങ്ങ് ഉൾപ്പെടെ 442 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്.കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എവിഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )