
കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രമേളയിൽകൊയിലാണ്ടി ജിവിഎച്ച്എസ്എസ് ന് തിളക്കമാർന്ന നേട്ടം
- കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ഓവറോൾ കിരീടം സ്വന്തമാക്കി
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ഓവറോൾ കിരീടം സ്വന്തമാക്കി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി. ഇതോടെ ഉപജില്ലയിലെ മികച്ച ഗണിത വിദ്യാലയമായി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയെ പ്രഖ്യാപിച്ചു.ശാസ്ത്രമേളയിലും ഐ.ടി. മേളയിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ച ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി രണ്ട് മേളകളിലും റണ്ണറപ്പായി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

ഇന്നലെ നടന്ന 9 മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വിദ്യാലയം. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ മികച്ച പരിശീലനവും പിന്തുണയും സാങ്കേതിക സഹായങ്ങളും നേട്ടത്തിന് വഴിയൊരുക്കി.മേളകളിലെ തുടർച്ചയായ മികച്ച പ്രകടനത്തിലൂടെ ശാസ്ത്ര-സാങ്കേതിക മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവും മികവും ഒരിക്കൽ കൂടി തെളിയിക്കാനായതിന്റെ സന്തോഷത്തിലാണ് സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും.
