ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് ചരിത്ര സമരമാണെന്ന് രമേശ് ചെന്നിത്തല

ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് ചരിത്ര സമരമാണെന്ന് രമേശ് ചെന്നിത്തല

  • 20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. ക്രൈം വിൽ നെവർ ഡൈ എന്നും രമേഷ് ചെന്നിത്തല വ്യക്തമാക്കി.

കൊച്ചി: ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം എങ്ങനെ വേണമെന്ന് വിജിലൻസ് ഡയറക്ടറും ഉദ്യോഗസ്ഥരും തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. ക്രൈം വിൽ നെവർ ഡൈ എന്നും രമേഷ് ചെന്നിത്തല വ്യക്തമാക്കി.

ലക്ഷ്മണ കേസ് അതിന് ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് ചരിത്ര സമരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. കളമശ്ശേരി കൂട്ട ബലാൽസംഗ കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡിജിപിക്ക് നിർദ്ദേശം നൽകി. സ്പാകളുടെ മറവിലുള്ള തട്ടിപ്പുകളും അതിക്രമങ്ങളും തടയുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.ഏറ്റവും കൂടുതൽ സംഭവങ്ങൾ എറണാകുളം ജില്ലയിലാണെന്നും ശക്തമായ പോലീസ് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് പരാതിയുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചവർക്കെതിരെ കേസ് എടുത്തതിനെ കുറിച്ചറിയില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )