ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ ‘ചലോ ദില്ലി’ പ്രതിഷേധ മാർച്ച് ജനസാഗരമായി

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ ‘ചലോ ദില്ലി’ പ്രതിഷേധ മാർച്ച് ജനസാഗരമായി

  • ആവേശകരമായ മഹാറാലിക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപനമായി.

ദില്ലി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ ‘ചലോ ദില്ലി’ പ്രതിഷേധ മാർച്ച് ജനസാഗരമായി രാജ്യതലസ്ഥാനത്തെ വിറപ്പിച്ചു. ഗ്യാനേഷിനെതിരായ പ്രതിഷേധം രാം ലീലാ മൈതാനത്താണ് പറഞ്ഞിരുന്നതെങ്കിലും രാജാജി മാർഗ് മുതൽ രാം ലീല വരെ നടന്നത് ഇന്ത്യാ സഖ്യ നേതാക്കളുടെ ശക്തി പ്രകടന റാലിയായിരുന്നു. ആവേശകരമായ മഹാറാലിക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപനമായി. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഗ്യാനേഷ് കുമാറിനേയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രീയ അട്ടിമറിച്ച ഗ്യാനേഷിന് ജയിലിൽ പോകേണ്ടിവരുമെന്ന് രാഹുൽ ഉറപ്പിച്ചുപറഞ്ഞു. 2024 ന് ശേഷം 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങൾ ആർ എസ് എസ് പിടിച്ചടക്കിയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മോദിയും അമിത്ഷായും എവിടെയും പോകേണ്ട, നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )