
ചികിത്സ തേടിയെത്തിയ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി
- സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിയായ മുപ്പത്തൊമ്പതുകാരനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്.
മലപ്പുറം : മലപ്പുറത്ത് പനി ബാധിച്ച്ചികിത്സ തേടിയെത്തിയ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിയായ മുപ്പത്തൊമ്പതുകാരനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. പനി ബാധിച്ച് എത്തിയ യുവാവിന് സിപ്രോഫ്ലോക്സാസിൻ (Ciprofloxacin) എന്ന ആന്റിബയോട്ടിക്ക് ആണ് നൽകിയത്. ഈ മരുന്നിൻ്റെ കാലാവധി രണ്ട് മാസം മുമ്പ് കഴിഞ്ഞിരുന്നു. 08/26 എന്നാണ് മരുന്നിൽ എഴുതിയിരിക്കുന്ന തീയതി.

ഇത്തരമൊരു പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ സംഭവത്തിൽ ഡിവൈഎഫ്ഐ കീഴാറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ഇന്ന് രാവിലെ എഫ് എച്ച് സിക്ക് മുമ്പിൽ നടന്ന കുത്തിയിരിപ്പ് പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു.
CATEGORIES News
TAGS MALAPPURAM
