
ചിറയൻകീഴിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ. മുരളീധരൻ
- എംഎൽഎ ആണെങ്കിലും എംപി ആണെങ്കിലും മന്ത്രിയാണെങ്കിലും പാർട്ടിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം:ചിറയൻകീഴിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ. മുരളീധരൻ. പാർട്ടി പുറത്താക്കിയാൽ പാർട്ടിക്ക് പുറത്താണെന്നും പാർട്ടി ഒരു നടപടി എടുത്താൽ അത് നടപടി തന്നെയാണെന്നും എംഎൽഎ ആണെങ്കിലും എംപി ആണെങ്കിലും മന്ത്രിയാണെങ്കിലും പാർട്ടിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഒരു അച്ചടക്ക നടപടിയെടുത്താൽ അത് എല്ലാവർക്കുംബാധകമാണ് സസ്പെൻഷനിലുള്ള വ്യക്തിയെ വീണ്ടും സഹകരിപ്പിക്കാനോ സംരക്ഷിക്കാനോ ഉള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദഹം പറഞ്ഞു. പിഎം ശ്രീ വിഷയത്തിൽ എന്തിനെയാണ് സർക്കാർ എതിർക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സ്കൂളുകൾ, കരിക്കുലം എന്നിവയെപ്പറ്റി കേന്ദ്രം ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എൻഇപി ആണ് എതിർക്കുന്നത് എങ്കിൽ അത് നടപ്പാക്കി പദ്ധതികളുടെ ഫണ്ട് വാങ്ങുന്നുണ്ടെന്നും കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
