
ജനങ്ങൾ ആഗ്രഹിക്കുന്നത് എൽഡിഎഫ് ഭരണമെന്ന് മുഹമ്മദ് റിയാസ്
- ഭരണവിരുദ്ധ വികാരമില്ല നാട്ടിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന പ്രചാരണം വോട്ടായി മാറില്ലെന്ന് റിയാസ് പറഞ്ഞു
കോഴിക്കോട് : തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഇടതുമുന്നണിയുടെ വിജയത്തിലും ഭരണത്തുടർച്ചയിലും ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ്. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണവിരുദ്ധ വികാരമില്ല നാട്ടിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന പ്രചാരണം വോട്ടായി മാറില്ലെന്ന് റിയാസ് പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
CATEGORIES News
