
ജനനായകൻ സിനിമ തടഞ്ഞതിനു കാരണം ഭയമാണെന്ന് വിജയ്
- ഒരുപാട് ഹോട്ടലുകളും ടീ ഷോപ്പും പൂട്ടി. എന്നാൽ തനിക്ക് ബന്ധം ഇല്ലെന്ന് സ്റ്റാലിൻ പറയുന്നു
ചെന്നൈ: ജനനായകൻ വിവാദത്തിൽ മൗനം വെടിഞ്ഞ് നടൻ വിജയ്. സിനിമ തടഞ്ഞതിനു കാരണം ഭയമാണെന്നാണ് വിജയ്യുടെ പ്രതികരണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന പേടിയിലാണ് തടഞ്ഞത്. തനിക്ക് നീതി കിട്ടണമെന്നും അതിനാണ് ജനങ്ങളുടെ അടുത്ത് എത്തിയതെന്നും വിജയ് വ്യക്തമാക്കി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പത്രിക നൽകിയതിന് ശേഷമായിരുന്നു വിജയയുടെ പ്രതികരണം. എൽപിജി പ്രതിസന്ധിയെക്കുറിച്ചും പ്രതികരണത്തിൽ വിജയ് പരാമർശിച്ചു. ഒരുപാട് ഹോട്ടലുകളും ടീ ഷോപ്പും പൂട്ടി. എന്നാൽ തനിക്ക് ബന്ധം ഇല്ലെന്ന് സ്റ്റാലിൻ പറയുന്നു.
സ്വന്തം കാര്യത്തിനായി സ്റ്റാലിൻ ദില്ലിയിൽ പോയല്ലോ എന്നും വിജയ് ചോദിച്ചു. ജനങ്ങളുടെ പ്രശ്നത്തിൽ എന്ത് ചെയ്തു? ഒറ്റ ചാൻസ് ചോദിച്ച വിജയ് തനിക്ക് ഒരു അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. ജനങ്ങൾക്ക് തന്നെ വിശ്വസിക്കാമെന്നും വിജയ് പറഞ്ഞു.
CATEGORIES News
TAGS CHENNAI
