
ടെഹ്റാൻ വാഷിങ്ടൺ വിഷയത്തിൽ പുതിയ വഴിത്തിരിവ്
- വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഇറാൻ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ അറിയിച്ചതായി റിപ്പോർട്ടുകൾ.
ഇറാൻ : പശ്ചിമേഷ്യയിൽ സംഘർഷവും വെടിനിർത്തൽ ശ്രമങ്ങളും തുടരുന്നതിനിടെ, വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഇറാൻ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ അറിയിച്ചതായി റിപ്പോർട്ടുകൾ. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ആക്രമണം അന്താരാഷ്ട്ര തലത്തിൽ ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.
CATEGORIES News
